Friday 6 June 2014

വരമ്പു വഴികള്‍

വീണ്ടുമൊരു വേനല്‍ക്കാല-
ത്തിലേക്കുള്ള മഴക്കാലം 
സ്കൂളിലെ വഴികളില്‍
മഷിത്തണ്ടിന്‍റെ മണമേല്‍ക്കാത്ത 

സ്ളേറ്റുമായി ചേച്ചി ഉപയോഗിച്ചു 
വിയര്‍പ്പിച്ച ലെതര്‍ബാഗുമെടുത്തു
വീ കെ സി യുടെ  ചെരൂപ്പില്‍ 

പുറത്തടിച്ചു പകരുന്ന ചെമ്മണ്ണ് ചളിയും 
 പോപ്പിക്കുടയുടെ ദ്വരത്തിലൂടെ
 നനയിച്ചു പായുന്ന ചാറ്റല്‍മഴയും 
പിന്നിടൊടുവില്‍ നേരം വയ്കി 

സ്കൂളില്‍ വയ്കിയെത്തുമ്പോള്‍ 
ചുണ്ടിലൊളുപ്പിച്ച 
ചിരിയിലൂറുന്ന നുണയും 
സുന്ദരിച്ചേച്ചിമാര്‍ പാടുന്നപാട്ടില്‍ 

മൗനം ഒരു ദിവസാരംമ്പം കുറിക്കുന്നതും 
ഒടുവില്‍ തീരകെ വിട്ടിലെ 
എണ്ണവറ്റിയ ചിമ്മിണിക്കൂട്ടില്‍  
 ചേച്ചിയുടെക്കൂടെ 
പൂജ്യംവെട്ടുകളിയില്‍ അവസാനം 
അടിപിടിയിലൊതുക്കുന്ന 
ചിമ്മിണിക്കൂട്ടിന്‍ ദൈര്‍ഗ്യം 
വീണ്ടുമൊരു വേനല്‍ക്കാല-

ത്തിലേക്കുള്ള മഴക്കാലം

2 comments:

  1. നന്നായിരിക്കുന്നു കവിത..ആശംസകള്‍

    ReplyDelete
  2. നന്നായിട്ടുണ്ട്...ഞാന്‍ ബ്ലാത്തൂര്‍ സ്കൂളില്‍ പഠിച്ച കാലത്ത്‌ കൂടുതല്‍ കുട്ടികളും തോപ്പിക്കുടയും കല്ല്കുടയുമാണ് എടുത്തിരുന്നത് .. മഴക്കാലത്ത്‌ സ്കൂളിന്റെ അകം നിറയെ ഓലക്കുടയയിരിക്കും..
    എന്റെ കീശയില്‍ നിറയെ മാഷിതണ്ടയിരിക്കും .. വി. കെ . മുഹമ്മദ്‌ അക്കാലത്ത്‌ ചെരുപ്പ് കച്ചവടം തുടങ്ങിയിരുന്നില്ല..

    ReplyDelete