Thursday 24 July 2014

മേലേരിക്കാവ്

മേലേരിക്കാവ് ചെമ്പകമേലേരി്കകനലിടും കാവിലെചെമ്പട്ടണിഞ്ഞു വിറങ്ങലിന് മേളവും --മഞ്ഞുമഴചാറി മുങ്ങിക്കുളിച്ചിട്ടുആര്ത്തുകിടുക്കി അരമുണ്ടുകൂട്ടമായ്---ആളിപ്പടര്ന്നു ആരയിലെ പന്തങ്ങള്ആല്മരച്ചോട്ടിലെ ആര്പ്പുവിളിയുമായ്---- ഓടിപ്പടര്ത്തി കനല്വാകപ്പൂക്കളായ്കൂടെക്കിലുങ്ങി ചിലമ്പിട്ട കാലുകള് --- വിര്യംതൊടുത്തു വികാരങ്ങള് വീര്പ്പിച്ചുമോഡികൂട്ടും ഉളി-പ്പല്ലിന് തിളങ്ങലു•----- താളമേല്ക്കും ചെറുതോറ്റവരികള്ക്ക്താളമേകും തയമ്പേറ്റയാ ബീക്കവും ------ നൊസ്റ്റാള്ജി.ബ്ളാത്തൂര്.കോം

Tuesday 8 July 2014

കൂട്ടുകാരിക്കായ്

ഇടലച്ചപ്പില്‍ ഞാന്‍ വാങ്ങിയ ചിരട്ടപാത്രത്തില്‍ പകുതിപൊട്ടിയ ബ്ളെയ്ഡുകൊണ്ട് നീ മുറിച്ചിട്ട ചെമ്പരത്തിപ്പൂവും കാട്ടിലകളും കൂട്ടി വേനല്‍ചൂടില്‍ വേവിച്ചെടുക്കുമ്പോള്‍ ഉപ്പിലച്ചപ്പില്‍ വിളമ്പിയ വഴിവക്കിലെ ചിരലില്‍ കണ്ണോടിച്ചിരിക്കുമ്പോള്‍ കുപ്പിയില്‍ നിറച്ച ചെളിവെള്ളത്തിനും പൊട്ടാത്തിചിരട്ടയിലുണ്ടാക്കിയ മണലപ്പത്തിനുമുണ്ടാകും സ്വാദ് ബ്ളാത്തൂര്‍.നൊസ്റ്റാള്‍ജി.കോം

കൊച്ചുയാത്ര

ഇടതൂര്‍ന്നു വളര്‍ന്ന വേപ്പിന്‍ കാട്ടുകല്‍ക്കിടയിലൂടുള്ള ഇടുങ്ങി ഞെരുങ്ങിയറോഡില്‍ ഇടയ്കിടെ വന്യമായി വളര്‍ന്ന അല്‍മരങ്ങളും വഴികളെചുവപ്പണിയിച്ച വാകപ്പുക്കളും ഫോറസ്റ്റ് മതിലുമുകളില്‍ നിരനിരയായി വട്ടമിട്ടുപറക്കുന്ന മയില്‍ക്കൂട്ടങ്ങള്‍ വണ്ടിശബ്ദംകേട്ട് ചിന്നബിന്നമായി പറന്നകലുകയാണ് ഉള്‍റോഡില്‍ വിക്രതമായ് ദ്രവിച്ച ക്രസ്ത്യന്‍ പള്ളിയുടെ പൗരാണിക അവശേഷിപ്പും .

Sunday 15 June 2014

അച്ചന്‍

അച്ചന് പടിഞ്ഞാത്തെ മുറിയിലിരുട്ടില് പേറെടുത്തമ്മയ്കു- കൂട്ടായൊരച്ചന് കല്ലിട്ടുതേക്കാത്ത മണലിട്ടുറക്കാത്ത വീട്ടിന്നു കാവലാണച്ചന്‍ നേരംപുലര്ന്നപ്പോ ഉക്കത്തുസഞ്ചിയായ് ഓടിമറയുമായച്ചന്‍ വൈകിവിശന്നു വിയര്പ്പിലായൊട്ടിയ വിളറിയമുഖമയൊരച്ചന് ഓണത്തിനൊത്തിരി ഓടിപ്പിടിച്ചിട്ടു കോടിയുണ്ടാക്കുന്നൊരച്ചന് ഒത്തിരി ക്ഷിണിച്ചു വീണിരിക്കുമ്പോള് കൂടെച്ചിരിക്കുന്നൊരച്ചന്‍ മഴവന്നു പനിപിടിച്ചൊരുകോണില് വിറയുമ്പോള് അവധിയെണ്ണുന്നൊരെന്നച്ചന്‍ പലവട്ടം രാത്രിയില് പുറകിലെ മാവിന്റെ കഥകേട്ടുകരയുന്നൊരച്ചന്‍ ര കെ കെ

Tuesday 10 June 2014

ഗൗളി

മരുഭൂമിയിലെ കരിഞ്ഞമണല്ക്കൂനകളില് മഴയുടെ സ്വപ്നങ്ങള്ക്ക് പല്ലിവാല് ചിറകുവളര്ത്തവേ നാട്ടിലെ പേമരിഭയന്നൊളിപ്പിച്ച ഓര്മകള് അയവിറച്ച്ഭൂതകാലത്തിന്റെഭൂതവേഗത്തിന്നു പ്രായം വിളര്ത്തിവിയര്പ്പില് കര്മക്രീടങ്ങള്ക്കു ശാപംമണപ്പിച്ചു ശന്തനാണിന്നെന്റെ ജന്മം ശേഷവും ശിഷ്ടം ശരിക്കു ഞാന് നില്ക്കാതെ ശോകമൂഖംതീര്ത്തു ഇന്നും

വിധവന്‍

പേരിലൊരൊത്താരി പോയകാലത്തിന്‍റെ മെയ്യനക്കത്തനിന്‍റെ രൂക്ഷനാമം കേട്ടതില്ലെങ്കിലും കേള്‍കാതെ പോകുന്ന നീട്ടിവലക്കാത്ത ഒറ്റനാമം ഒറ്റപ്പെടലിന്‍റെ ഒര്‍ത്തുകരച്ചലാല്‍ ഓര്‍മപ്പെടുത്തലായ് ഓട്ടുപാത്രം നാഴികയെണ്ണി അരണ്ടവെളിച്ചത്തില്‍ അറ്റുപോയമ്മതന്‍ നീര്‍പ്രയാണം കൂട്ടിക്കിഴിച്ചു കരുതിയ സ്വത്തിന്‍റെ കാറിക്കരിഞ്ഞ അടുക്കളയും കുറ്റിത്തറയിലിവന്‍റെയീ ചിന്തയി-ലൊപ്പംകരഞ്ഞു കവിള്‍വറ്റി കോലവും കോണിലൊളിച്ചെന്‍റെ കോണോടുകൂട്ടിയ മൂര്‍ച്ചിച്ചപേരിലമര്‍ന്നിരിക്കാന് ഒറ്റയ്കിരിപ്പുണ്ടൊരായിരം‍ സ്വപ്നത്തിന്‍ ഒട്ടിവിയര്‍ത്തൊരസ്ഥികൂടം

ദിവസക്കിഴിവ്

ഓഫീസിലെ മടുപ്പിക്കുന്ന ഫയല്‍ കൂനകളും നിരന്തരം കരയുന്ന കോളിം ബെല്ലും ഇടയ്ക്കിടയ്കു നിര്‍ത്താതെ കിതയ്കുന്ന ടെലഫോണും കൈതളര്‍ത്തി രക്തം വറ്റിയ പേനയും ചുട്ടുപഴുത്തു തണുപ്പൂതുന്ന ക്രിത്തിമ തണുപ്പൂ യന്ത്രവും ദിവസേന കറുപ്പിച്ചിട്ട ബൂട്ടും ദിനന്തരം മാറ്റമില്ലാത്ത ഓഫീസിലെ അടുക്കി ഞെരുക്കിയ വാര്‍ഷിക ഫയലുകളും നേരം പോക്കിനു കൂട്ടിരിക്കുന്ന ഈ ചെറു കമ്പ്യൂട്ടറിലെ പ്രകാശം പരത്തുന്ന അക്ഷരങ്ങളും ലീവിനു പോകാന്‍ പകരക്കാരനെ കിട്ടാതെ ഒടുവില്‍ ... നേരം വൈകിയെത്തുന്ന മടുപ്പിക്കുന്ന കാര്യാലയ ദിവസങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ ജീവിതമെണ്ണിത്തീര്‍ക്കുന്നു rkkblathur

Sunday 8 June 2014

ഒരു സായാഹ്നയാത്ര

ഇന്നു കുറച്ചു ഒഴിവുസമയങ്ങളില്‍ മഥുരാതീരത്തിലെ കട്ടിച്ചുവപ്പണിഞ്ഞ ഗുല്‍മോഹറിന്‍റെ തീരത്തിരുന്നു ആ മലീനസതയുടെ പ്രണന്‍വിടിയുന്ന അവളുടെരയൊഴുക്കിലിത്തിരി കണ്ണോടിച്ചിരുന്നു. ഗലികളിലെ ഓടകളില്‍ കാല്‍പെരുമാറി നടക്കുമ്പോഴും തിരക്കൊഴിയാത്ത ഹോളീഗേറ്റ് മാര്‍ക്കറ്റംകളും സമ്രദമായ് ഓടുന്ന സൈക്കള്‍ റിക്ഷകളില്‍ ഒരു ചെറു യാത്ര . വ്രന്ദാവനത്തിന്‍റെ മുന്നിലിരിക്കുന്ന ഭുക്ഷു ബാല്യങ്ങളും ജന്‍മഭൂമിക്കരികിലൂടിഴയുന്ന കൗരവവൈകല്യങ്ങളും . നടന്നെത്തുന്ന തീര്‍ത്ഥടകന്‍റെ ഓരേ കാലിലും കണ്ണോടിക്കുന്ന ചെരുപ്പുകുത്തീകളും. അലസമായോടുന്ന കുതിരവണ്ടികളും . ഗാങ്ചുരായിലൂടെ ഡോളീപ്പാവിലേക്കുള്ള ഇടുങ്ങിയ പോലീസ് ലൈന്‍ വഴികളില്‍ ഇപ്പോഴും വാടാതെ പൂത്തുനില്‍ക്കുന്ന കണിക്കൊന്നയും ഗുല്‍മോഹറും കരിപിടിച്ചു പൊട്ടിയ ഇഷ്ടികമതിലുകള്‍ക്ക് നിറം പകര്‍ന്നിരിക്കുന്നു . പൊട്ടിത്തകരാറായൊരു LP സ്കൂളിന്‍റെ ഇടവഴികളില്‍ ലഹരിവില്‍ക്കുന്ന ആ പൊടിപ്പെണ്ണിന്‍റെ ബാല്യത്തിന്‍റെ ലഹരിയും . ജഡ്ജസ് റോഡിലെഴുതിയിട്ട ആയിരം കിട്ടുന്ന രാഷ്ട്രീയ നാടക വാര്‍ത്തളുടെ കൈയ്യെഴുത്തുകളും . കൂത്തുകൊട്ടുമായി ഭാവിപേറിയകലുന്ന കുതിരപ്പുറത്തിലൂടെയുള്ള കല്യാണയാത്ര കളും . ഭക്ഷണത്തിനായി വിയര്‍പ്പുകഴിക്കുന്ന വേശ്യാത്തെരുവുകളും. യൂ പീ ഇന്ത്യന്‍ ചരിത്രത്തിന്‍റെ ഒന്നാം പാഠത്തിലെ എടുകളാണ് വിയര്‍ക്കുന്നന്‍റെ വൈകല്യത്തിന്‍റെ നാട് . ഇവിടെ രണ്ടു ഗണത്തില്‍ പെട്ടവര്‍ മാത്രമേയുള്ളു പാാാവപ്പെട്ടവനും കോടീശ്വരനും തലമുറകളായി കൈമാറുന്ന പാരമ്പര്യം .

പാഴ് യാത്ര

ചെറുതിലെവിടെയോ മുങ്ങാംകുഴിയിട് ടു വലുതുകാണാതെ പോയവര് നാം പിറകിലെവിടെയോ പകലുകള് ബാക്കിപോയ് തളിരിടുന്ന രാത്രകള് തേടി നാം കൂകിയകലുന്ന തീവണ്ടി പോലെ നാം തേടിയകലുന്നതാരെയാണ് മറവിയേകുന്ന പുസ്തകത്താളിന്റെ ഇരുളില് അണയുന്ന അക്ഷരങ്ങള് ചുമലില് ഭാണ്ടവും പേറിനാം എത്ര നാള് നിഴലറിയാതെ യാത്ര ചെയ്യും കനലു ബാക്കയായ് നമും മറയുമ്പോള് എവിടെ നേരും നിന് വസന്തം

രാജസ്താന്‍ യാത്ര

അങ്ങനെ രണ്ടുമാസത്തെ രാജസ്താന്‍ കാഴ്ചകള്‍ക്കു വിരാമമിട്ടുകൊള്ളൂന്നു ചൂട്ടുപ്പൊള്ളുന്ന മണല്‍ത്തരികളില്‍ നിത്യമായ് നടനമാടുന്ന ചുഴലിക്കാറ്റിനും നിരന്തരം നടന്നുതളര്‍ന്നു തേടിപ്പിടിച്ചനീര്‍ക്കുമിളകള്‍ക്കും വാരിവലിച്ചോടും ഒട്ടകക്കുട്ടത്തിനും കൂട്ടംപിരിയാതെ മേഞ്ഞുനടക്കുന്ന ആട്ടിന്‍ കൂട്ടങ്ങള്‍ക്കും രാജസ്താന്‍ കാണ്‍വായി വഴികളില്‍ മൂക്കൊലിപ്പിച്ചു റ്റാറ്റതന്ന വെയില്‍ ബാല്യങ്ങള്‍ക്കും വഴിനീളെ ചാണകപ്പുറ്റുതീര്‍ത്തു വാര്‍ദ്ധക്യത്തിന്‍റെ ചുരുള്‍മറയ്ക്കുന്ന യുവതികളും നിറച്ചധാന്യവുമായി ഭാവീസ്വപ്നകണ്ടുവഴിയെ മറഞ്ഞുവീണ ട്രക്ട്രറുകളും പടുത്തുയര്‍ത്തിയ ഇഷ്ടികഫാക്ട്രറിയേക്കാള്‍ ഉയരത്തില്‍ വളരുന്ന അമ്പലങ്ങള്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് UP

മരണം

നിമിഷനേരം നിശ്ചലമകുന്ന 
വിധിതകര്‍ക്കുന്ന 
ആത്മദൈര്യം 
വിക്രതമായി വ്യപിചരിക്കും 
തനി-വിവശയാവുന്ന 
തനുതടങ്ങള്‍ 
മറവിപേറാന്‍ മനമൊരുക്കും 
പല-മുനയിലമരുന്ന കറുപടലം 
പലതുമെവിടെയോ 
കൈതൊട്ടു പുലയിക്കു 
അതിഥിയെന്നോതു 
സമയസൂചി ശ്വാസനാളികള്‍ 
ദാഹിച്ചു ചൂടേറി 
വേര്‍പ്പിച്ചു പിടയുന്ന 
ദീനദ്രശ്യം 
ദേഹമീറന്‍ കുളിരിലും 
രോക്ഷമായ് 
രോദനപേറുംകണ്‍മിഴിയും 
പാതിപേറി ഉയരനൊരുമ്പെടും
 നേരമാവനവനിരിക്കും 
 ശോഖമൂഖമായ് വേര്‍പെടു- 
നീയെന്നില്‍ 
ഹോമകുണ്ഡമായ് ഞാനണയാം

Friday 6 June 2014

കഥാകാരന്‍

‍ പ്രത്യക്ഷമില്ലാത്ത നിഴലുകള്‍ക്ക് മുഖമ്മൂടിനല്‍കുന്നവര്‍ ദ്രുവികരിക്കപ്പെടുന്ന എഴുത്താണിമൂനകൂട്ടിവച്ചൊടുവില്‍ വിലാപചിന്തയില്‍ മനോനിലതെറ്റി മണ്ണിലലിയാത്ത കണ്ണട ബാക്കിയാക്കി പോയവര്‍ ചുളുവിലയ്ക്കുവിറ്റുപോയ തന്‍റെ പുസ്തകത്തളുകള്‍ പലചരക്കുകടയില്‍ കോണോടു കോണ്‍ കോട്ടി തന്ന പഞ്ചസാരമധുരത്തിലലിയുന്ന അക്ഷരങ്ങള്‍ എന്നിട്ടും പിന്നാമ്പുറത്തെ പൂകയടുപ്പിനു പുകയാന്‍ കൊടുത്ത കഥാകാരന്‍ മാരുണ്ടായിരുന്നു അത്തരത്തിലുള്ള ജീവിതം പേറിയ സഹിത്യശ്രഷ്ടിയേക്കാള്‍ അവര്‍ക്കിന്നിഷ്ടം മുളയിലരച്ചു ചുട്ടുപഴുപ്പിച്ചു പതം വരുത്തി കാലികമായ പ്ളാസ്റ്റിക്കിന്‍റെ കടൂം ചായത്തിലെഴുതിയ തോന്യാക്ഷരങ്ങള്‍ പുസ്തകക്കടയില്‍ കട്ടിക്കൂടിയ കടുംകളര്‍ ചട്ടനോക്കിയെത്തുന്ന പുസ്തകപ്രേമിയാവാന്‍ മടിയാണ് തട്ടിന്‍പുറത്തെ ചിതലിിനു വിശപ്പുപോലും മാറ്റാന്‍കഴിയാത്തവ എഴുതിക്കുട്ട്

ഓര്‍മയുടെ ചിത

ചിത ആളിക്കത്തുക്കുകയായിരുന്നു
മനസിലും സ്മാശനത്തിലും 
ഒര്‍മകളുടെ കനല്  -‍
സിരകളിലൂടെ ചിന്തകളെ
ചിന്നഭിന്നമാക്കിക്കൊണ്ടിരുന്നു 

തേടിയെത്തിയവരുടെ
 ദുരൂഹമായചോദ്യങ്ങള്‍ക്ക്
ഷ്കളങ്കമായമുഖത്തിനുത്തരം
കൊടുക്കാന്‍ വയ്യാതായി
മനോനിലയുടെ
ധൂളിപരത്തുന്ന
അശ്വമേധോപ്രയാണം 

എകാന്തതയുടെ വിഷപുക
നിര്‍ത്താതെയെന്‍റെ
ഓരോനിശ്വാസത്തിലും
രക്തത്തിലലിഞ്ഞുചേര്‍ന്നു 
അന്നത്തെ ഓരോ അശ്വസിപ്പിക്കലും
വിക്രതമായ വാക്കുകളുടെ
കൂടിച്ചേരലായിരുന്നു
 
ഇരുളുമ്പോള്‍ ചുമരിലെ കോണില്‍
തട്ടിയെത്തുന്ന ദീനയുടെ ശബ്ദം 
ജനലച്ചില്ലിലൂടെ
വിഹരിക്കുന്ന കാറ്റിലൂടെയെത്തുന്ന
അതേ മെയ്ചൂട്
പൂതപ്പില്‍ ജീര്‍മായ
മുടിപടലത്തിന്‍റെഗന്ധം

വരമ്പു വഴികള്‍

വീണ്ടുമൊരു വേനല്‍ക്കാല-
ത്തിലേക്കുള്ള മഴക്കാലം 
സ്കൂളിലെ വഴികളില്‍
മഷിത്തണ്ടിന്‍റെ മണമേല്‍ക്കാത്ത 

സ്ളേറ്റുമായി ചേച്ചി ഉപയോഗിച്ചു 
വിയര്‍പ്പിച്ച ലെതര്‍ബാഗുമെടുത്തു
വീ കെ സി യുടെ  ചെരൂപ്പില്‍ 

പുറത്തടിച്ചു പകരുന്ന ചെമ്മണ്ണ് ചളിയും 
 പോപ്പിക്കുടയുടെ ദ്വരത്തിലൂടെ
 നനയിച്ചു പായുന്ന ചാറ്റല്‍മഴയും 
പിന്നിടൊടുവില്‍ നേരം വയ്കി 

സ്കൂളില്‍ വയ്കിയെത്തുമ്പോള്‍ 
ചുണ്ടിലൊളുപ്പിച്ച 
ചിരിയിലൂറുന്ന നുണയും 
സുന്ദരിച്ചേച്ചിമാര്‍ പാടുന്നപാട്ടില്‍ 

മൗനം ഒരു ദിവസാരംമ്പം കുറിക്കുന്നതും 
ഒടുവില്‍ തീരകെ വിട്ടിലെ 
എണ്ണവറ്റിയ ചിമ്മിണിക്കൂട്ടില്‍  
 ചേച്ചിയുടെക്കൂടെ 
പൂജ്യംവെട്ടുകളിയില്‍ അവസാനം 
അടിപിടിയിലൊതുക്കുന്ന 
ചിമ്മിണിക്കൂട്ടിന്‍ ദൈര്‍ഗ്യം 
വീണ്ടുമൊരു വേനല്‍ക്കാല-

ത്തിലേക്കുള്ള മഴക്കാലം